Timely news thodupuzha

logo

വിശ്വനാഥൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിധിയിൽ തൂങ്ങി മരിച്ച ആദിവാസി യുവാവ് വിശ്വനാഥൻറെ മരണം നിയമസഭയിൽ ചർച്ചയായി. കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ആദിവാസികൾക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും വിശ്വനാഥൻറെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇതിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വനാഥൻറെ മരണത്തിൽ കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്.

പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് മേധാവിയാണ് അന്വഷണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു. ഇന്ത്യയിൽ ആദിവാസികൾക്ക് എതിരായ ആക്രമണം വർദ്ധിച്ചു വരികയാണ്. സമൂഹത്തിൻറെ സമീപനം മാറണം. ഇന്ത്യയിലെ പൊതു രീതിയിൽ നിന്ന് കേരളത്തിൽ വ്യത്യാസമുണ്ട്. വിശ്വനാഥൻറെ കേസിൽ ഏറ്റവും ഫലപ്രദമായ നടപടി ഉണ്ടാവുമെന്നും കുറ്റവാളികൾക്ക് ശിക്ഷ നൽകും എന്നും മന്ത്രി ഉറപ്പുനൽകി.

Leave a Comment

Your email address will not be published. Required fields are marked *