Timely news thodupuzha

logo

അംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളള തിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെഉദ്ഘാടനം

തൊടുപുഴ : തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെപരിധിയിലെഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളളതിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുതിന്റെഉദ്ഘാടനം കോലാനിയിലുളളഡ്രൈവിംഗ്‌ടെസ്റ്റ് ഗ്രൗണ്ടില്‍വച്ച് ‘ മുന്‍സിപ്പല്‍ ചെയര്‍മാന്‍ . സനീഷ്‌ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
താലൂക്കിന്റെവിവിധ ഭാഗങ്ങളില്‍ അനധികൃതവാഹനങ്ങളില്‍ഡ്രൈവിംഗ്പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട’തിനെത്തുടർന്നാണ് ഈ നടപടി. തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെകീഴില്‍ പ്രവര്‍ത്തിക്കു ന്ന എല്ലാഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളിലേയും അവരുടെഡ്രൈവിംഗ്‌സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുളളവാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമതയുംരേഖകളും പരിശോധിച്ച്ഉറപ്പുവരുത്തിയതിനുശേഷം മോട്ടോർ വാഹന വകുപ്പിന്റെ എംബ്ളമുള്ള സ്റ്റിക്കറുകള്‍ പതിച്ചുനല്‍കുകയാണ്‌ചെയ്തിട്ടു ളളത്. ഇതുമൂലം അനധികൃതഡ്രൈവിംഗ് പരിശീലനം പൂര്‍ണ്ണമായി തടയാനാവും. ഇതോടൊപ്പംത തന്നെ ഡ്രൈവിംഗ്‌സ്‌കൂള്‍ഉടമകള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുളള പോസ്റ്റല്‍ഡിപ്പാര്‍’മെന്റിന്റെആക്‌സിഡന്റ്കംമെഡിക്കല്‍ ക്ലെയിം ഇന്‍ഷുറന്‍സ് വിതരണംജോയിന്റ് ആര്‍.ടി.ഒനിര്‍വ്വഹിച്ചു. പരിപാടിരാവിലെ10മണിക്ക്ആരംഭിക്കുകയുംശ്രീ. ചന്ദ്രലാല്‍കെ. കെ., എം.വി.ഐ.സ്വാഗതംആശംസിക്കുകയുംചെയ്തു. ചടങ്ങില്‍തൊടുപുഴജോയിന്റ് ആര്‍.ടി.ഒ., ശ്രീ. പ്രദീപ് എസ്. എസ്.അദ്ധ്യക്ഷത വഹിച്ചു.ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഒ. ശ്രീ. നസീര്‍ പി.എ., മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീമതി. കവിത, എം.വി.ഐ. ശ്രീ. അഭിലാഷ്‌കെ.ബി.,ഡ്രൈവിംഗ്‌സ്‌കൂള്‍ ഉടമകളായ ശ്രീ. മാത്യുജോര്‍ജ്ജ്, ശ്രീ. വിനീത്, ശ്രീ.ശ്യാംതുടങ്ങിയവര്‍ആശംസകള്‍ നേർന്നു .ശ്രീ.റെജിമോന്‍ കെ. വി., എം.വി.ഐ.കൃതജ്ഞതരേഖപ്പെടുത്തി. തൊടുപുഴ ആര്‍.ടി. ഓഫീസിലെ എ.എം.വി.ഐ.-മാരായ ശ്രീ. അജിത് കുമാര്‍കെ.കെ., ശ്രീ. മുരുകേഷ്എസ്, ശ്രീ. അയ്യപ്പജ്യോതിസ്പി. ആര്‍. എിവരുംഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസിലെഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *