Timely news thodupuzha

logo

കരിമണ്ണൂര്‍ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.

കരിമണ്ണൂര്‍: ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നു കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം പതിവാണ്.ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുപയോഗിച്ച് നവീകരിച്ച ആശുപത്രികെട്ടിടത്തിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രി സമയങ്ങളില്‍ ആശുപത്രി പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും നടന്നുവരുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിസമോള്‍ ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോമോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങള്‍ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *