Timely news thodupuzha

logo

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം

ഇളംദേശം; ബ്ലോക്ക് പഞ്ചായത്തിന്റെയും ഇളംദേശം ബ്ലോക്ക് ക്ഷീര വികസന ഓഫീസിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ കോടിക്കുളം ക്ഷീര സഹകരണ സംഘത്തിൽ വെച്ച് ഇളംദേശം ബ്ലോക്ക് ക്ഷീരകർഷക സംഗമം   നടത്തപ്പെട്ടു. കന്നുകാലി പ്രദർശന മത്സരത്തോടെ ആരംഭിച്ച ക്ഷീരകർഷക സംഗമം വിളംബര ജാഥയോടെ  കോടിക്കുളം സെൻറ് ആൻസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് ഉദ്ഘാടന സമ്മേളനം നടത്തി. പൊതുസമ്മേളനത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാത്യു K ജോൺ അധ്യക്ഷത വഹിച്ചു.  കോടിക്കുളം ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ശ്രീ എ ജെ മാനുവൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇടുക്കി ജില്ല  എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നടത്തി. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് ബാബു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഇന്ദു ബിജു വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.ബിജു എം. എ  , കുടയത്തൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഇന്ദു സുധാകരൻ ,പ്രൊഫ.എം.ജെ . ജേക്കബ്, ശ്രീമതി ഷൈനി റെജി ,ഇളംദേശം ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി  ഷൈനി സന്തോഷ്,സെൻറ് ആൻസ് ചർച്ച വികാരി ഫാദർ ജോൺസൺ പഴയപിടികയിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇളംദേശം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമി കാവാലം, സിബി ദാമോദരൻ എന്നിവരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ആൻസി സോജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഡാനിമോൾ വർഗീസ് ആൽബർട്ട് ജോസ്, , രവി കെ കെ, ടെസി മോൾ മാത്യു, നൈസി ഡെനിൽ  എന്നിവരും ബി. ടി. ഓ. ശ്രീ അജയ് എ ജെ. എന്നിവരും സന്നിഹിതരായിരുന്നു.  “പശു പരിപാലനം, ആധുനിക പ്രവണതകൾ “എന്നീ വിഷയങ്ങളെക്കുറിച്ച് ശ്രീ ബിന്ദുമോൻ പി പി സെമിനാർ നടത്തി. ഡി. എഫ്. ഐ. ശ്രീമതി കാതറിൻ സാറ ജോർജ് ക്ഷീരവികസന സെമിനാറിന് നന്ദി അർപ്പിച്ചു.ഇളംദേശം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ശ്രീ സുധീഷ് എംപി പൊതു യോഗത്തിന് കൃതജ്ഞത അർപ്പിച്ച ത്തോടെ യോഗത്തിന് പരിസമാപ്തിയായി.

Leave a Comment

Your email address will not be published. Required fields are marked *