Timely news thodupuzha

logo

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ കളക്റ്റർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

കോട്ടയം: മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കലക്റ്റർ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കെട്ടിടത്തിൻറെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ‍്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നാണ് ജോൺ വി. സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവായിരുന്നു അപകടത്തിൽ മരിച്ചത്. ബിന്ദുവിൻറെ മരണം വ‍്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *