പാലക്കാട്: ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്നും ബി.ജെ.പിയെ എതിർക്കാനാണ് സഖ്യം ഉണ്ടാക്കിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെെന്നും പാലക്കാട് ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസ് – ബി.ജെ.പി സഹകരണം ഉണ്ടായിട്ടുണ്ട്.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞിരുന്നു. ഈ വോട്ട് യു.ഡി.എഫിനായിരുന്നു കിട്ടിയത്. സി.പി.എം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം സൂചന നൽകി.