ന്യൂഡൽഹി: അദാനിഗ്രൂപ്പിനെതിരെയുള്ള ഹിന്റൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുന്ന ഒ.പി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, ഇൻഫോസിസ് മുൻ സി.ഇ.ഒ നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.