Timely news thodupuzha

logo

Month: July 2023

ചക്കുപള്ളത്ത് വിഷരഹിത പച്ചക്കറി തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

ചക്കുപള്ളം :ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ സ്നേഹ തീർത്ഥം വനിതാ ഗ്രൂപ്പും, ചക്കുപള്ളം കൃഷിഭവനും, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ ആന്റണി കുഴിക്കാട്ട് പാദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. തരിശായി കിടന്ന ഒരേക്കർ സ്ഥലം പച്ചക്കറിയും, കപ്പ വാഴ, ചേമ്പ് ചേന തുടങ്ങി വിവിധ തരം കൃഷികൾ ചെയ്ത് ഓണത്തിന് വിളവെടുപ്പു തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് , കൃഷി ഭവൻമേൽ നോട്ടം വഹിക്കും, വിത്തുകളും …

ചക്കുപള്ളത്ത് വിഷരഹിത പച്ചക്കറി തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു Read More »

സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണം.

കോതമംഗലം: സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കോതമംഗലം കാര്‍ഷികജില്ലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച നവ സംരംഭകര്‍ക്ക് ശില്പശാലയും പ്രോജക്ട് സപ്പോര്‍ട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംജി യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ (ബിസിനസ്) ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, പിണ്ടിമന പഞ്ചായത്ത് എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് കരുണ കെ. സലിം, ഡോ. കെ.ജെ. കുര്യന്‍, ഗ്ലോബല്‍ മില്ലറ്റ്‌സ് ഫൗണ്ടേഷന്‍ …

സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണം. Read More »

ലോക ലഹരി വിരുദ്ധ ദിനാഘോഷം ദാറുൽ ഫത്തഹ് പബ്ലിക് സ്കൂളിൽ

തൊടുപുഴ: ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ സോഷ്യൽ അവയർനസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം‘ ആചരിച്ചു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമായ “ജനങ്ങലാണ് ആദ്യം, കളങ്കവും വിവേചനവും അവസാനിപ്പിക്കുക, പ്രതിരോധം ശക്തിപ്പെടുത്തുക” എന്ന ആശയം മുൻനിർത്തി ലഹരിവിരുദ്ധ പ്രതിജ്ഞയും, പോസ്റ്റർ രചനയും,ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. കരിമണ്ണൂർ സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി ക്ലാസ്സ്‌ നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. …

ലോക ലഹരി വിരുദ്ധ ദിനാഘോഷം ദാറുൽ ഫത്തഹ് പബ്ലിക് സ്കൂളിൽ Read More »

ലഹരിക്കെതിരെ ജനങ്ങള്‍ ഒരുമിക്കണം : ജില്ലാ കളക്ടര്‍

കുട്ടിക്കാനം : വഴിതെറ്റുന്ന യുവതലമുറയെ രക്ഷിക്കാന്‍ ജനങ്ങള്‍ ഒരുമിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. ജീവിതമാകണം ലഹരി. യുവതലമുറയുടെ ഊര്‍ജം ഗുണകരമായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ നാടിന് മുന്നേറാന്‍ കഴിയൂ. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയില്‍ ആന്റി നാര്‍ക്കോട്ടിക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. മരിയന്‍ കോളേജില്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ് പ്രവര്‍ത്തിക്കുന്നു …

ലഹരിക്കെതിരെ ജനങ്ങള്‍ ഒരുമിക്കണം : ജില്ലാ കളക്ടര്‍ Read More »

പനിയെ നീ വരരുതേ ..കരുതലുള്ള സർക്കാർ ഇപ്പോൾ ഇങ്ങനെയാണ് …

കണ്ടതും കാണാത്തതും നാരദർ എട്ടു വർഷമായി കേരളീയർ കേൾക്കുന്ന ഒരു വാക്കാണ് കരുതലുള്ള സർക്കാർ … വെള്ളപ്പൊക്കം കോവിഡ് എല്ലാത്തിനെയും നേരിട്ടു എന്നാണ് സർക്കാർ വക്താക്കൾ പബ്ലിക് റിലേഷൻ വകുപ്പ് വഴി പടച്ചു വിടുന്നത് .കോവിഡ് കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം ആറുമണിക്ക് ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കോവിഡിനെ വിരട്ടുന്ന ദിനങ്ങളും ഉണ്ടായിരുന്നു .അങ്ങനെ വീട്ടമ്മമാർ ഉൾപ്പെടെ ഇതെല്ലം നേരാണെന്ന് തെറ്റിദ്ധരിച്ചു വീണ്ടും അധികാരത്തിലേറ്റി.എന്നാൽ ഇന്ന് ആരോഗ്യ മേഖലയുടെ സ്ഥിതി പരമ ദയനീയമാണ് .ഭരണാനുകൂല …

പനിയെ നീ വരരുതേ ..കരുതലുള്ള സർക്കാർ ഇപ്പോൾ ഇങ്ങനെയാണ് … Read More »

വെങ്ങല്ലൂർ   കരിങ്കുറ്റിയിൽ  പരേതനായ കെ .ഡി .കുര്യാക്കോസിന്റെ  ഭാര്യ ഫിലോമിന കുര്യാക്കോസ് (84 ,റിട്ട .അദ്ധ്യാപിക ,ഗവ .ഗേൾസ് ഹൈസ്കൂൾ ,തൊടുപുഴ , ) നിര്യാതയായി

തൊടുപുഴ :  റിട്ട .അധ്യാപകൻ  വെങ്ങല്ലൂർ   കരിങ്കുറ്റിയിൽ  പരേതനായ കെ .ഡി .കുര്യാക്കോസിന്റെ  ഭാര്യ ഫിലോമിന കുര്യാക്കോസ് (84 ,റിട്ട .അദ്ധ്യാപിക ,ഗവ .ഗേൾസ് ഹൈസ്കൂൾ ,തൊടുപുഴ , ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ  03 .07 .2023 തിങ്കൾ ഉച്ചകഴിഞ്ഞു  രണ്ടിന്  വീട്ടിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ .പരേത പാലാ കൈപ്പൻപ്ലാക്കൽ  കുടുംബാംഗമാണ് .മക്കൾ :ആൻസി കുര്യാക്കോസ് (റിട്ട .സൂപ്രണ്ടിങ്  എൻജിനീയർ , കേരള   സ്റ്റേറ്റ്  ഹൌസിങ്  ബോർഡ് ) ഡേവീസ് കുര്യാക്കോസ് …

വെങ്ങല്ലൂർ   കരിങ്കുറ്റിയിൽ  പരേതനായ കെ .ഡി .കുര്യാക്കോസിന്റെ  ഭാര്യ ഫിലോമിന കുര്യാക്കോസ് (84 ,റിട്ട .അദ്ധ്യാപിക ,ഗവ .ഗേൾസ് ഹൈസ്കൂൾ ,തൊടുപുഴ , ) നിര്യാതയായി Read More »

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ വരും.​​​ ദേ​​​ശീ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി അ​​​നു​​​സ​​​രി​​​ച്ച് ഒമ്പത് സീ​​​റ്റ് വ​​​രെ​​​യു​​​ള്ള യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾക്ക് ആറ് വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ, നാ​ലു​വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 100, മ​​​റ്റ് ദേ​ശീ​​​യ​​​പാ​​​ത, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത എ​​​ന്നി​​​വ​​​യി​​​ൽ 90, മ​​​റ്റു സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 80, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ൽ 70, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യ വേ​​​ഗ​​​പ​​​രി​​​ധി. 9 സീ​​​റ്റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ലൈ​​​റ്റ്-​​ …

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ Read More »

പുനർജനി പദ്ധതി; വി.ഡി.സതീശനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ഇ.ഡിയുടെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. വിദേശ സംഭാവന നിയന്ത്രണം നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് ഇ.ഡിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുക. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനാണ് അന്വേഷണ ചുമതല. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ്റെ എഫ്.സി.ആർ.എ, എഫ്.ഇ.എൺ.എ, വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയുടെ ചട്ടലംഘനങ്ങളാണ് …

പുനർജനി പദ്ധതി; വി.ഡി.സതീശനെതിരെ ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു Read More »

ഷാജൻ സ്കറിയയ്ക്കായി തിരച്ചിൽ; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ് നൽകി

കൊച്ചി: കുന്നത്തു നാട് എം.എൽ.എ വി.ശ്രീനിജനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റിന് സാധ്യത. ഷാജൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകി. ഷാജൻ സ്‌കറിയയയ്ക്കായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണ്. ഷാജൻ്റെ ഫോണും സ്വിച്ച് ഓഫാണ്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്. എസ്.സി.എസ്.ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യ ഹർജി …

ഷാജൻ സ്കറിയയ്ക്കായി തിരച്ചിൽ; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ് നൽകി Read More »

കേരളത്തിൽ സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലകൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി. ഇന്നലെ 80 രൂപയാണ് സ്വർണത്തിന് വർധനവ് രേഖപെടുത്തിയത്. നാലാഴ്ചക്കിടെ 1800 രൂപ കുറഞ്ഞ സ്വർണം ഇന്നലെയാണ് കൂടിയത്.

തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ അന്തരിച്ചു

കോട്ടയം: ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ(89) അന്തരിച്ചു. മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ …

തിരുനക്കര ശക്തിഭവനിൽ പി.ദാസപ്പൻ നായർ അന്തരിച്ചു Read More »

ബസിന് തീപിടിച്ചു; മഹാരാഷ്ട്രയിൽ 25 യാത്രക്കാർക്ക് ദാരുണാന്ത്യം, മരണസംഖ്യ ഇനിയും കൂടുമെന്ന് റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 1.26 ന് ദുസർബിദിനും സിന്ദ്‌കേദ്‌രാജയ്‌ക്കും ഇടയിൽ പിംപൽഖൂത ഗ്രാമത്തിൽ ടയർ പൊട്ടി ആദ്യം ഇരുമ്പ് തൂണിൽ ഇടിക്കുകയായിരുന്നു. പിന്നീട്‌ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന വിദർഭ ട്രാവൽസിന്റെ ബസിൽ 33 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ അടിയന്തര വൈദ്യസഹായത്തിനായി സിന്ദ്‌കേദ്‌രാജയിലെയും ബുൽധാനയിലെയും …

ബസിന് തീപിടിച്ചു; മഹാരാഷ്ട്രയിൽ 25 യാത്രക്കാർക്ക് ദാരുണാന്ത്യം, മരണസംഖ്യ ഇനിയും കൂടുമെന്ന് റിപ്പോർട്ട് Read More »

ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: കൊട്ടാരക്കര താലൂക്ക്യി ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് അതി ദാരുണമയി കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയ്ക്ക് കേസ് കൈമാറണമെന്ന് പറഞ്ഞ് കോടതിയുടെ സഹായം തേടിയിരിക്കുന്നത്. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്

തൊടുപുഴ: വൈസ്മെൻ ക്ലബ്ബ് തൊടുപുഴ റിവ്യൂ റിവർ വ്യൂവിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാനവും, വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഹോട്ടൽ മരിയ പാർക്കിൽ വച്ച് നടത്തും. മൂവാറ്റുപുഴ എം.എൽ.എ ഡോക്ടർ മാത്യു കുടൽനാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലഫ്റ്റനന്റ് റീജീയണൽ ഡയറക്ടർ(ഇലക്ട്) ആഗ്നസ് മാണി നിർവഹിക്കും. സ്ഥാനാരോഹണ ചടങ്ങിന് വൈസ്മെൻ ഇൻറർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റിജിയൻ ഡിസ്ട്രിക്ട് 6ന്റെ ഗവർണർ പ്രൊഫസർ ഹേമ വിജയനും അവാർഡ് ദാന ചടങ്ങിന് …

വൈസ്മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് Read More »

Как Написать Продающие Заголовки Инфографика

В погоне за тем, чтобы перечислить все свои преимущества, можно забыть о том, что важно для аудитории. Все любят структурированную и понятную информацию. Поэтому используя в заголовке цифры, можно легко увеличить CTR объявления. Срочность заставляет человека принимать решение как можно скорее. Как уже ясно из названия, здесь мы делаем все, чтобы читатель радовался, верил, убедительно …

Как Написать Продающие Заголовки Инфографика Read More »