കൊച്ചി: കുന്നത്തു നാട് എം.എൽ.എ വി.ശ്രീനിജനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റിന് സാധ്യത. ഷാജൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകി.
ഷാജൻ സ്‌കറിയയയ്ക്കായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണ്. ഷാജൻ്റെ ഫോണും സ്വിച്ച് ഓഫാണ്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്.
എസ്.സി.എസ്.ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിൻ്റെ ബെഞ്ച് ഉത്തരവിട്ടത്. മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരാണ് മറ്റു പ്രതികൾ.