മുംബൈ: മഹാരാഷ്ട്രയിൽ ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 1.26 ന് ദുസർബിദിനും സിന്ദ്‌കേദ്‌രാജയ്‌ക്കും ഇടയിൽ പിംപൽഖൂത ഗ്രാമത്തിൽ ടയർ പൊട്ടി ആദ്യം ഇരുമ്പ് തൂണിൽ ഇടിക്കുകയായിരുന്നു.
പിന്നീട് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന വിദർഭ ട്രാവൽസിന്റെ ബസിൽ 33 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രക്ഷപ്പെട്ടവരെ അടിയന്തര വൈദ്യസഹായത്തിനായി സിന്ദ്‌കേദ്‌രാജയിലെയും ബുൽധാനയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു,നിലവിൽ എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.