തൊടുപുഴ: ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ സോഷ്യൽ അവയർനസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം‘ ആചരിച്ചു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിന പ്രമേയമായ “ജനങ്ങലാണ് ആദ്യം, കളങ്കവും വിവേചനവും അവസാനിപ്പിക്കുക, പ്രതിരോധം ശക്തിപ്പെടുത്തുക” എന്ന ആശയം മുൻനിർത്തി ലഹരിവിരുദ്ധ പ്രതിജ്ഞയും, പോസ്റ്റർ രചനയും,ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു. കരിമണ്ണൂർ സബ് ഇൻസ്പെക്ടർ ജയചന്ദ്രൻ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ മനുഷ്യ ചങ്ങല തീർക്കുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ വി എ ജുനൈദ് സഖാഫി അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ ജമാൽ, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷാജിത അർഷാദ്,കുമാരി ഫിസ മുഹമ്മദ് എന്നിവർ സംസാരിച്ചു.അധ്യാപകരായ റoസീന റഫീക്ക്,സൗമ്യ ദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.