കോതമംഗലം: സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം കോതമംഗലം കാര്‍ഷികജില്ലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച നവ സംരംഭകര്‍ക്ക് ശില്പശാലയും പ്രോജക്ട് സപ്പോര്‍ട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംജി യൂണിവേഴ്‌സിറ്റി ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ (ബിസിനസ്) ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, പിണ്ടിമന പഞ്ചായത്ത് എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് കരുണ കെ. സലിം, ഡോ. കെ.ജെ. കുര്യന്‍, ഗ്ലോബല്‍ മില്ലറ്റ്‌സ് ഫൗണ്ടേഷന്‍ പ്രതിനിധി എ.എം. മുഹമ്മദ്, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പ്രതിനിധി ആതിര എസ്. കുമാര്‍, കോതമംഗലം മുനിസിപ്പാലിറ്റി എന്റര്‍പ്രൈസസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് നീനു പോള്‍, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിയില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, കോതമംഗലം കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചെറുപറമ്പില്‍, കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, കാര്‍ഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, മേഖല പ്രസിഡന്റ് സണ്ണി കുറുന്താനം, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോബിഷ് തരണി, ഇന്‍ഫാം വനിതാ വിഭാഗം പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ ജോംസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.