കെ ഫോൺ ഉടുമ്പന്നൂരിലും യാഥാർത്ഥ്യമായി
ഇടുക്കി: ഇന്റർനെറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കേരള ഗവൺമെന്റിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ) ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമായിത്തുടങ്ങി.കേരള വിഷൻ ബ്രോഡ് ബാന്റിന്റെ സഹകരണത്തോടെ ഉടുമ്പന്നൂർ മെഗാ കമ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്കാണ് ഉടുമ്പന്നൂർ പഞ്ചായത്തിൽ സേവനം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തിലെ ആദ്യ കണക്ഷൻ ഉടുമ്പന്നൂർ കുന്നത്ത് കെ.കെ.ഷാജിക്ക് നൽകിക്കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ലതീഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ സുലൈ ഷ സലിം …



































