Timely news thodupuzha

logo

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു

ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി വീ​ണ ഒ​രു വ​മ്പ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം സ്വ​കാ​ര്യ വ്യ​വ​സാ​യി​ക്കു കൈ​മാ​റി​യ​പ്പോ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​ഠ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​വു​ന്നു​വെ​ന്നു പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വും ആ ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​വു​ന്ന​താ​ണ്.

ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റാ ഗ്രൂ​പ്പ് തി​രി​ച്ചു​വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ വ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യ്ക്ക് ഇ​നി ത​ല​പൊ​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന സം​ശ​യം പോ​ലും പ്ര​ക​ടി​പ്പി​ച്ച​വ​രു​ണ്ട്. എന്നാലിപ്പോൾ എയർ ഇന്ത്യ കുതിച്ചു പറന്നു തുടങ്ങി. സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തിയാണ് എയർ ഇന്ത്യ പൊങ്ങി ഉയരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *