ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാൻ കഴിയുന്നതാണ് ഓഡിയോ മെസെജ്. ഈ ഓപ്ഷൻ വാട്ട്സാപ്പിലെ പഴയ വ്യൂ വൺസ് ഓപ്ഷന് സമാനമാണ്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം റീസിവറിന് കാണാന് കഴിയുന്ന രീതിയിൽ അയക്കാൻ കഴിയുന്ന ഫീച്ചറായിരുന്നു വ്യൂ വൺസ്.
ഇതിലൂടെ ഓപ്പൺ ചെയ്യുന്ന കണ്ടന്റ് സേവ് ചെയ്യാനോ, സ്ക്രീൻഷോട്ട് എടുക്കാനോ സാധിക്കില്ല. ഓഡിയോ മെസെജുകൾ പ്ലേ വൺസ് ഓപ്ഷൻ വരുന്നതോടെ സേവ് ചെയ്യാനോ, ഷെയർ ചെയ്യാനോ, റെക്കോർഡ് ചെയ്യാനോ കഴില്ലെന്നാണ് കമ്പനി പറയുന്നത്. വൈകാതെ ഈ ഓപ്ഷൻ വാട്ട്സാപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്കായി അവതരിപ്പിക്കും. പിന്നീട് എല്ലാ യൂസർമാർക്കും ഇത് ലഭ്യമാക്കുമെന്നുമാണ് റിപ്പോർട്ടുകൾ.