Timely news thodupuzha

Author name: timely news

കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി

തിരുവനന്തപുരം: 777 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടക്കിയ കെഎസ്ആർടിസിക്ക് കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി. ഈ പൊതുമേഖലാ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടലിൻറെ വക്കിലാണ്. കെ.എസ്.ആർ.ടി.സിക്ക് ദീർഘകാല വായ്പയായി കെ.ടി.ഡി.എഫ്.സി നൽകിയത് സർക്കാർ ഗ്യാരണ്ടിയോട് കൂടി പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച തുകയായിരുന്നു. നാല് വർഷമായി കനത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം 525 കോടി രൂപയുടെ നിക്ഷേപമാണ് പൊതുജനങ്ങൾക്ക് തിരികെ നൽകാനുള്ളത്. കാലാവധി പൂർത്തിയായ നിക്ഷേപങ്ങളുടെ തുക പൊതുജനങ്ങൾക്ക് തിരിച്ചുനൽകാൻ കോർപറേഷൻറെ കയ്യിൽ പണമില്ല. ദീർഘകാല വായ്പയിൽ 211

കടംകൊടുത്ത് മുടിഞ്ഞെന്ന് കെ.ടി.ഡി.എഫ്.സി Read More »

ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പി സരിൻ

തിരുവനന്തപുരം: കോൺഗ്രസിനെ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ മീഡിയയിൽ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കോഡിനേറ്റർ പി സരിൻ. ‘നേതാക്കളുടെയല്ല, കോൺഗ്രസ് പാർട്ടിയുടെ ബ്രിഗേഡ് ആകും ഇനിയുണ്ടാകുക. കോൺഗ്രസിനെ കുത്താൻ വരുന്ന കടന്നലുകളെ തിരിച്ചു കുത്തുമെന്നും സിപിഎം സൈബർ വിഭാഗത്തെ പരോക്ഷമായി പരാമർശിച്ച് സരിൻ പറഞ്ഞു.

ഡിജിറ്റൽ മീഡിയയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പി സരിൻ Read More »

അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ പരിശോധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ന്യൂഡൽഹി: ഹിൻഡൻബെർഗ് റിസേർച്ചിൻറെ അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ ഇന്ത്യൻ വിപണിയെ വലിയ തോതിൽ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. സെക്യൂരിറ്റിസ് ആൻറ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഇവ പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വെളിപ്പെടുത്തലുകളിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുന്നു. മോദി സർക്കാരും അദാനിയും തമ്മിലുള്ള അടുപ്പമാണ് നിസ്സംഗതയ്ക്ക് പിന്നിലെ കാരണമെന്ന വിമർശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിനെതിരായ കണ്ടെത്തലുകൾ പരിശോധിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല Read More »

അനധികൃതമായി വിദേശ കറൻസി കൈമാറ്റം; കരിപ്പൂരിൽ 7 അംഗ സംഘം പിടിയിൽ

കോഴിക്കോട്: വിദേശ കറൻസി കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് അനധികൃതമായി കൈമാറ്റം ചെയ്യുന്ന 7 അംഗ സംഘം പിടിയിൽ. കരിപ്പൂർ സ്വദേശികളായ ബീരാൻ കുട്ടി, രാജേന്ദ്രൻ , കബീർ, അസറുദ്ദീൻ, ബാബുരാജ്, മായിൻ , വീരാൻ കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒൻപത് ലക്ഷത്തി പത്തൊൻപതിനായിരത്തി മുന്നൂറ്റി എൺപതു രൂപയും 3.8 ലക്ഷത്തോളം വിലവരുന്ന വിദേശ കറൻസിയും പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ച മുൻപ് വിമാനത്താവള പരിസരത്തു നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശ കറൻസി കൈമാറ്റം

അനധികൃതമായി വിദേശ കറൻസി കൈമാറ്റം; കരിപ്പൂരിൽ 7 അംഗ സംഘം പിടിയിൽ Read More »

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധത്തിൽ ഗുരുതരപിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ. ഈ ആവശ്യം ഉന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ നിവേദനം നൽകി. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നാണു പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ‘വൈലോപ്പിള്ളി’ എന്നതു തെറ്റായി ‘വൈലോപ്പള്ളി’ എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ നിരവധി പിഴവുകൾ പ്രബന്ധത്തിലുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

ചിന്താ ജെറോമിൻറെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ Read More »

കട്ടപ്പുറത്തെ കേരള സർക്കാർ; സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻറെ ധൂർത്തും അഴിമതിയും ഉയർത്തികാട്ടി യു.ഡി.എഫ് ധവളപത്രം

തിരുവനന്തപുരം: കേരളം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ്. സർക്കാരിൻറെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിൻറെ കാരണമെന്ന് ചൂണ്ടക്കാട്ടിയുള്ള ധവളപത്രം ഇന്ന് വൈകിട്ട് പുറത്തുവിടും. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നിൽക്കണം. 2027 ൽ ഇത് 38.2% ആകുമെന്നാണ് ആർബിഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1% ആയി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ. മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള

കട്ടപ്പുറത്തെ കേരള സർക്കാർ; സാമ്പത്തിക പ്രതിസന്ധിയും സർക്കാരിൻറെ ധൂർത്തും അഴിമതിയും ഉയർത്തികാട്ടി യു.ഡി.എഫ് ധവളപത്രം Read More »

സ്വർണവില ഉയർന്നു; പവന് 120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 5265 രൂപയായി. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.

സ്വർണവില ഉയർന്നു; പവന് 120 രൂപ കൂടി Read More »

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി

തൊടുപുഴ: കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറയും കരിമണ്ണൂർ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അലൻ അലോഷികും ചേർന്ന് കേരള യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. തൊടുപുഴ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് റോയ്സെൻ കുഴിഞ്ഞാലി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം നേതാക്കളായ ജെഫിൻ കൊടുവേലി, ജോമി കുന്നപ്പള്ളി, നൗഷാദ് മുക്കിൽ, ദിൽസെൻ കല്ലോലിക്കൽ, അനു ആന്റണി,

കേരള യൂത്ത് ഫ്രണ്ട് എം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി Read More »

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക്

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. അഭിലാഷ് ചികിത്സ തേടി. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് വെല്ലുവിളിയായത്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരം അഭിലാഷ് പിന്നിടേണ്ടിയിരിക്കുന്നു. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റക്ക്

രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിക്ക് പരിക്ക് Read More »

ഹിന്ദു കോൺക്ലേവ് 2023 ൽ സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് അശോകൻ ചരുവിൽ

തിരുവനന്തപുരം: മതേതരസമൂഹം ആദരിക്കുന്ന സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഹിന്ദു കോൺക്ലേവ് 2023 പരിപാടിയിൽ അനുവാദമില്ലാതെയും ആക്ഷേപകരവുമായ രീതിയിലുമായിരുന്നു ഉൾപ്പെടുത്തിയത്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. “കേരള ഹിന്ദൂസ് ഓഫ് ഓഫ് നോർത്ത് അമേരിക്ക” സംഘടനയുടെ ഒരു ഹിന്ദു കോൺക്ലേവ് 2023 പരിപാടിയുടെ ബ്രോഷറിലാണ്‌ പ്രഖ്യാപിത സംഘപരിവാർ നേതാക്കൾക്കും അനുഭാവികൾക്കും ഒപ്പം കേരളത്തിലെ ഏതാനും കലാസാഹിത്യപ്രതിഭകളുടെ പേരും പടവും പ്രദർശിപ്പിച്ചിട്ടുള്ളത്‌. പ്രശസ്‌ത കവി പ്രഭാവർമ്മ തനിക്ക്

ഹിന്ദു കോൺക്ലേവ് 2023 ൽ സാംസ്‌കാരിക പ്രതിഭകളുടെ പേരും ഫോട്ടോയും ഉൾപ്പെടുത്തിയതിൽ പ്രതിഷേധമറിയിച്ച് അശോകൻ ചരുവിൽ Read More »

ഭാരത് ജോഡോയാത്ര അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ യാത്ര നിർത്തിവെച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ചയുണ്ടായെന്ന കോൺഗ്രസിൻറെ ആരോപണം ജമ്മുകാശ്മീർ പൊലീസ് തള്ളി. നിരവധി പ്രവർത്തകരെ അണിനിരത്തി ആരംഭിച്ച യാത്ര നിർത്തുന്നതിനു മുമ്പ് അറിയിച്ചിരുന്നില്ലെന്നാണ് ജമ്മുകാശ്മീർ പൊലീസ് സംഭവത്തിൽ പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ലെന്നും പന്താര ചൗക്കിൽ വെച്ച് യാത്ര ആവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ഭാരത് ജോഡോയാത്ര അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്ന് പുനരാരംഭിച്ചു Read More »

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി

കൊല്ലം: പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക്. പശു വളർത്തി ഉപജീവനം നടത്തുന്ന വെള്ളിമൺ സ്വദേശിനിയായ ബീനയുടെ പേരിൽ ബാങ്ക് അനധികൃതമായി നൽകിയത് രണ്ടുകോടി രൂപ. 2021 വരെ ഒരു രൂപ പോലും തിരിച്ചടച്ചില്ല. എന്നാൽ വായ്പ്പയുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ നിലനിൽക്കുകയാണെന്നും ബീന പറയുന്നു. മാർക്കറ്റ് വില നോക്കാതെ അധിക വായ്പ്പ നൽകിയതിനൊപ്പം തന്നെ ഓഡിറ്റ് റിപ്പോർട്ടിൽ കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിലെ പ്രധാന

കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധി ലംഘിച്ച് കോടികൾ വായ്പ്പ നൽകി Read More »

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു

ഇടുക്കി: സൂര്യനെല്ലി ബിഎൽ റാവിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. രാജേശ്വരി എന്നയാളുടെ വീടാണ് ആക്രമിച്ചത്. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉൾവനത്തിലേക്ക് പോകാൻ കൂട്ടാക്കിയിട്ടില്ല. ഏതാനും നാളുകളായി, മതികെട്ടാൻ ചോലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. ഇന്നലെ പുലർച്ചെ ബിഎൽ റാവിലും പന്നിയാർ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തിൽ വീടും കടയും തകർന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചർ, ശക്തിവേൽ കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടത്. ബിഎൽ റാവിലെ,

വീണ്ടും കാട്ടാന ആക്രമണം; ബിഎൽ റാവിൽ വീട് ഭാഗികമായി തകർത്തു Read More »

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ്

റാ​ഞ്ചി: ആദ്യ ടി20​യി​ൽ ഇന്ത്യയ്‌ക്കെതിരെ ന്യൂ​സി​ല​ൻഡി​ന് ജയം. ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ ജയമാണ് ന്യൂ​സി​ല​ൻഡ് സ്വന്തമാക്കിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കി​വീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺസെ​ടു​ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എടുക്കാനേ സാധിച്ചുള്ളു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി (1-0). 28 പന്തിൽ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വാഷിങ്ടൺ സുന്ദർ വിജയ പ്രതീക്ഷ

ഇന്ത്യയ്‌ക്കെതിരെ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി ന്യൂ​സി​ല​ൻഡ് Read More »

ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്. മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ് 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ

ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് ഉയർത്തി Read More »

സൈബി ജോസ് കോഴ വാങ്ങിയ കേസ്, പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി

കൊച്ചി: അഡ്യക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിലാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ചത്. പത്തനംത്തിട്ട സ്വദേശി ബാബുവിൻറെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻറെയാണ് അസാധാരണ നടപടി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തൻറെ വാദം

സൈബി ജോസ് കോഴ വാങ്ങിയ കേസ്, പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി Read More »

ബിബിസി ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്, മല്ലിക സാരാഭായ്

ബാംഗ്ലൂർ: ബിബിസി ഡോക്യുമെൻററി ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ് പറ‍ഞ്ഞു. 1969 ലെ കലാപം നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹൽകയുടേതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അർഹിക്കുന്നുവെന്ന തരത്തിൽ സമൂഹം നിശബ്ദമായിരുന്നു. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണെന്നും മല്ലിക സാരാഭായ് വ്യ.ക്തമാക്കി.

ബിബിസി ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്, മല്ലിക സാരാഭായ് Read More »

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ

കട്ടപ്പന: ദൃശ്യ മാധ്യമ മേഖലയിൽ സർക്കാർ നടത്തുന്ന ഇടപെടലുകളും അനാവശ്യ നിയന്ത്രണങ്ങളും , ഭരണാധികാരികൾക്ക് അനിഷ്ടങ്ങൾ മൂലമുണ്ടാകുന്ന ഡോക്യുമെന്ററി പ്രദർശന തടസ്സപ്പെടുത്തലുകളും പ്രതിഷേധാർഹമാണന്ന് പന്തളം സുധാകരൻ. ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ടെക്നീഷ്യൻസ് അസോസിയേഷന്റെ (ഇഫ്റ്റ ) ഇടുക്കി ജില്ല പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയിലേയ്ക്കുള്ള ലഹരി, മയക്കുമരുന്ന് മാഫിയയുടെ തള്ളിക്കയറ്റത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. ഇഫ്റ്റ ഇടുക്കി ജില്ല പ്രസിഡണ്ട് ബിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ,

ദൃശ്യ മാധ്യമ രംഗത്തെ സർക്കാർ ഇടപെടലുകൾ പ്രതിഷേധാർഹമെന്ന് പന്തളം സുധാകരൻ Read More »

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം

തൊടുപുഴ:ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള  പ്രവർത്തകരെ ജയിലിലടച്ച പോലീസ് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണാ സമരത്തിൻ്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി വൈ എസ്പി ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു

ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നു – റ്റി എം സലിം Read More »

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു

തൊടുപുഴ: തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴാകുന്നു. ചാലംകോട് ക്ഷേത്രത്തിന് സമീപത്തെ സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്.ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണിത്. വെള്ളം വലിയ തോതില്‍ പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വാട്ടര്‍ അതോററ്റി അധികൃതര്‍ പറയുന്നത്. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം 300 മീറ്ററോളം ഒഴുകി താഴെ റേഷന്‍ കടയ്ക്ക് സമീപം വച്ച് ഓടയില്‍ ചേരുകയാണ്.മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സമാനമായ

വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നു Read More »

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.  ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു Read More »

ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന്. 25000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട്, ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ  വി​ത​ര​ണം ചെ​യ്യും. മെ​ട്രൊ വാ​ർ​ത്ത​യി​ലെ പം​ക്തി​യാ​യ “അ​തീ​ത’​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച  ലേ​ഖ​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ൽ​ക്കു​ള​ങ്ങ​ര “ശ്രീ​രാ​ഗ’​ത്തി​ൽ പ​രേ​ത​നാ​യ കെ. ​മാ​ധ​വ​ൻ പി​ള്ള​യു​ടെ​യും

ജൈ​വ വൈ​വി​ധ്യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മെ​ട്രൊ വാ​ർ​ത്ത അ​സോ​സി​യ​റ്റ് എ​ഡി​റ്റ​ർ എം.​ബി. സ​ന്തോ​ഷി​ന് Read More »

“മഞ്ഞുമ്മൽ ബോയ്‌സ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബ്ലോക്ക് ബസ്റ്റർ ചിത്രം ജാൻ- എ-മന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന “മഞ്ഞുമ്മൽ ബോയ്‌സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, ഗണപതി, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്ദു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷ്വാൻ ആൻ്റണി എന്നിവർ ചേർന്നാണ് “മഞ്ഞുമ്മൽ ബോയ്‌സ്” നിർമ്മിക്കുന്നത്.

“മഞ്ഞുമ്മൽ ബോയ്‌സ്”, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് Read More »

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുത്തലത്ത് ദാമോദരൻ നമ്പ്യാരുടെ മകൾ ലേഖ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഭർത്താവ് രവീന്ദ്രൻ പൊലീസിൽ മൊഴി നൽകിയ ഇയാൾ പൊലീസിൽ കീഴടങ്ങി. കൊലനടത്താൻ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചരുന്നോ എന്നതടക്കം പൊലീസ് പരിശേധിച്ച് വരികയാണ്. എന്നാൽ താൻ ഒറ്റയക്കാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്യതുവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങി Read More »

അനിൽ അൻറണിക്ക് ഉപദേശവുമായി കെ മുരളീധരൻ

കോട്ടയം: ​ഗുജറാത്ത് കലാപവുമായിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബന്ധം വ്യക്തമാക്കി കൊണ്ടുള്ള ബിബിസി ഡോക്യുമെൻററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാർശം നടത്തിയ ശേഷം കോൺഗ്രസിലെ പദവികളെല്ലാം രാജിവച്ച അനിൽ അൻറണിക്ക് ഉപദേശവുമായി മുതിർന്ന നേതാവ് കെ മുരളീധരൻ രംഗത്ത്. വൈകാരികമായെടുത്ത തീരുമാനം ആണെങ്കിൽ അനിൽ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആൻറണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും

അനിൽ അൻറണിക്ക് ഉപദേശവുമായി കെ മുരളീധരൻ Read More »

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്

ന്യൂഡൽഹി: തൃണമൂൽ സർക്കാരുമായും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ്. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് താൻ മാവിലാക്കാരൻ ആണെന്ന് ആനന്ദബോസ് നൽകിയ മറുപടി. ഒൻപത് വയസുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്. ഭരത മുനിയിൽ നിന്നാണ് ഭാരതം എന്ന വാക്ക് ഉണ്ടായതെന്നും ഡൽഹിയിൽ വന്നത് പരീക്ഷ പെ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനു വേണ്ടിയാണെന്നും അദ്ദേ​ഹം പറഞ്ഞു. ബംഗാളി ഭാഷ പഠിക്കാനുള്ള

ബംഗാൾ ബിജെപിയുടെ പരാതിയിൽ പ്രതികരിക്കാതെ പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസ് Read More »

അരോഗ്യ-സാമൂഹ്യമേഖലയിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗവർണർ

തിരുവനന്തപുരം: നിരവധി മേഖലയിൽ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അരോഗ്യ-സാമൂഹ്യമേഖലയിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ വ്യക്തമാക്കി.

അരോഗ്യ-സാമൂഹ്യമേഖലയിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ഗവർണർ Read More »

ഒന്നര വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

തൃശൂർ: കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്. ഇവരിൽ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അതുവഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ

ഒന്നര വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു Read More »

സ്വർണവില താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡ് ആയ 42,480ൽ എത്തിയിരുന്നു. 3 ദിവസമായി വില 42,000ന് മുകളിലാണ്.

സ്വർണവില താഴേക്ക് Read More »

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു

ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം. ‘അകിക്കൊമ്പൻ’ എന്ന കാട്ടാനയാണ് എസ്റ്റേറിലിറങ്ങി റേഷൻകട തകർത്ത്. കെട്ടിടം പൂർണമായും തകർന്നു. 10 ദിവസത്തിനിടെ ഇത് 4-ാം തവണയാണ് ‘അകിക്കൊമ്പൻ ജനവാസ മേഘലയിൽ ഇറങ്ങുന്നത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. ‘അകിക്കൊമ്പൻറെ നിരന്തര ആക്രമണത്തെ തുടർന്ന് റേഷൻ കടയിലെ സാധനങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ തന്നെ കടയിലെ സാധനങ്ങൾക്ക് കേടുപാടുകളില്ല. കഴിഞ്ഞദിവസം അരിക്കൊമ്പൻ ആനയിറങ്കൽ മേഖലയിൽ രണ്ട് വീടുകൾ തകർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം, റേഷൻകട തകർത്തു Read More »

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

താനെ: ജനാധിപത്യ സംവിധാനത്തിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുടെ താനെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ശിവസേനയുടെ പിളർപ്പിന് ശേഷം താക്കറെയുടെ ആദ്യ നഗര സന്ദർശനമായിരുന്നു ഇത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യുടെ തട്ടകമാണ് താനെ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഉപദേഷ്ടാവ് എന്ന് കരുതപ്പെടുന്ന ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയനേതാവ് അന്തരിച്ച ആനന്ദ് ദിഗെയുടെ

സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പ്രചരണം നടത്താനും വളർച്ചയ്ക്കായി പ്രവർത്തിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി Read More »

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി

ന്യൂഡൽഹി: കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ ഭാരത് ജോഡോ യാത്ര മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തി. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സുരക്ഷയില്ലാതെ രാഹുലിന് നടക്കേണ്ടി വന്നെന്നും പിന്നീട് രാഹുൽ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിൻറെ ഭാഗമായി

സുരക്ഷാ പ്രശ്നം, ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തി Read More »

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളും കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ സർക്കാരിനൊപ്പം സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു. സേഫ് ഫുഡ് ഡെസ്റ്റിനേഷനെന്ന രീതിയിൽ കേരളത്തെ മാറ്റാനായി വലിയൊരു പ്രവർത്തന പരിപാടിയ്ക്കും പരിശോധനകൾക്കുമാണ് തുടക്കം കുറിയ്ക്കുന്നത്. എഫ്.എസ്.എസ് ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങൾക്കും രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കുക, ജീവനക്കാർക്ക് ഹൈൽത്ത് കാർഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീൻ റേറ്റിംഗ്, മൈബൈൽ ആപ്പ്, ശക്തമായ

സംസ്ഥാനത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി Read More »

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 2 ദിവസത്തിനുള്ളൽ ന്യൂനമർദ്ദം കൂടുതൽ ശക്തിയുള്ളതായി മാറുമെന്നാണ് മുന്നറിയിപ്പ്. പിന്നീട് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു Read More »

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തൃശ്ശൂ‍ർ: കോർപ്പറേഷൻ ആരോഗ്യ വിഭാഗം 45 ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിലൂടെ പഴകിയ ഭക്ഷണം പിടികൂടി. ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ തുടങ്ങിയ ഏഴ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

തൃശ്ശൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി Read More »

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു

പന്നിമറ്റം: എൽ.ഡി.എഫ് പിന്തുണയോടെ രണ്ടു വർഷം വെള്ളിയാമറ്റം പ്രസിഡന്റ്‌ സ്ഥാനം വഹിച്ചതിന് ശേഷം മുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ രാജി വച്ച ഇന്ദു ബിജു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദുവിന് എട്ട് വോട്ടും എതിർ സ്ഥാനാർഥി രാജു കുട്ടപ്പന് ഏഴ് വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് നടന്ന രാഷ്ട്രീയ കരു നിക്കങ്ങൾ ക്കൊ ടുവിലാണ് യു. ഡി എഫ് പിന്തുണ യോടെ ഇവർ വീണ്ടും പ്രസി ഡന്റ് ആയത്. ഒന്നര വർഷം ഇന്ദു ബിജുവും തുടർന്ന് കോൺഗ്രസ്സ് പ്രതി നിധിക്കും പ്രസിഡന്റ്‌

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റായി വീണ്ടും ഇന്ദു ബിജു തിരഞ്ഞെടുക്കപ്പെട്ടു Read More »

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 28 .01 .2023 ശനി രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് ഏഴല്ലൂർ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ സാലി ജോസ് കലൂർ ഓലിമാട്ടേൽ കുടുംബാംഗം .മക്കൾ :ജോർളി,ജോബിൻ (കുവൈറ്റ് ).മരുമക്കൾ :ബോബൻ ടോം ,തുരുത്തിയിൽ (അമ്പാറനിരപ്പ്‌),പൊന്നി ജോർജ് ,കമ്പകത്തുങ്കൽ , കുറിഞ്ഞി (കുവൈറ്റ് ).കൊച്ചുമക്കൾ :കെവിൻ ,സേറ,റയൻ ,റിയോൺ ,റെനിൻ .

ഏഴല്ലൂർ :പടിഞ്ഞാറയിൽ പി .സി .ജോസഫ് (69 ) നിര്യാതനായി Read More »

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ആർബിഐയും സെബിയും അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രം​ഗത്ത്. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച്, വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായ പ്രകടനം നടത്തി. കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം തേടുന്ന തരത്തിലുള്ള ഒന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. കാരണം, അദാനി

ഗൗതം അദാനിയുടെ കമ്പനികൾക്കെതിരെയുള്ള ഓഹരി തട്ടിപ്പ്, ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് Read More »

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: ഇൻസ്റ്റാഗ്രാമിൽ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പോസ്റ്റ് ചെയ്ത ശേഷം പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നു. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. 23 ന് വൈകിട്ട് താനുൾപ്പെടെയുള്ള നാലു പേരെ ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് പൊലീസിൽ പരാതി നൽകിയരുന്നു. എന്നാൽ ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്.

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു Read More »

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി

കോഴിക്കോട്: പി.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് അവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പതിനായിരക്കണക്കിന് ഹെക്ടർ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയിൽ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെൻറുള്ളവരുടെ ഭൂമി ജപ്തി ചെയ്യാൻ കയറി ഇറങ്ങുന്നത്. കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സർക്കാർ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് കെഎം ഷാജി ആരോപിച്ചു. പോപ്പുലർ ഫ്രണ്ടിൻറെ വാദങ്ങളോട് എതിർപ്പണുള്ളത്. കെ.എം ഷാജി രം​ഗത്ത് എത്തിയത് പി.എഫ്.ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ കെ.എം ഷാജി Read More »

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു

കൊച്ചി: വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് 31ന് ഒരു യോഗം കൂടി ചേരുന്നുണ്ട്. പ്രതിഷേധങ്ങൾ വക വെക്കാതെ

വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം, ആദ്യഘട്ടമെന്ന നിലയിൽ നാലു പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു Read More »

സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്

പത്തനംതിട്ട: കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സുമായി പോയ ട്രക്കും കൂട്ടിയിടിച്ച് മറിഞ്ഞു. ഇരുപതോളം പേർക്ക് പരിക്ക്. കൈപ്പട്ടൂർ ഗവ. സ്കൂളിനു സമീപം ഇന്ന് രാവിലെ 10 .15 നായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും അടൂരിന് പോയ യൂണിയനെന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് കോൺക്രീറ്റ് മിക്സുമായി വന്ന ട്രക്ക് സ്കൂളിനു മുമ്പിലെ വളവിൽ അമിത വേഗത്തിൽ തിരിഞ്ഞതാണ് അപകടകാരണം.

സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക് Read More »

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ അസിം

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Read More »

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്ങല്ലൂർ യു പി സ്കൂളിൽ നടന്ന ക്വിസ് മത്സരം തൊടുപുഴ എ. ഇ. ഒ. ഷീബ മുഹമ്മദ്‌ ഉൽഘാടനം ചെയ്‌തു. തൊടുപുഴ മുൻസിപ്പൽ ഏരിയയിലെ UP സ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് വി. എസ് സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ഫിലിപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. ആശംസകൾ നേർന്നുകൊണ്ട്  പി.ടി.എ പ്രസിഡണ്ട്‌ ഷിംനാസ്, സ്കൂൾ എസ്.എം.സി

റാവുത്തർ ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു Read More »

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി

ന്യൂഡൽഹി: കൊല്ലത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകുവാൻ അവിടെ നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകന് നിർദേശം കൊടുത്തിരുന്നതായി എൻഐഎ. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. ആർഎസ്എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ർ വ്യക്തമക്കി. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ഇയാളോട് ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ

ഹിറ്റ് സ്ക്വാഡിന് കൊല്ലത്തു നിന്നും പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ വിവരങ്ങൾ കൈമാറി Read More »