പത്തനംതിട്ട: കൈപ്പട്ടൂരിൽ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സുമായി പോയ ട്രക്കും കൂട്ടിയിടിച്ച് മറിഞ്ഞു. ഇരുപതോളം പേർക്ക് പരിക്ക്. കൈപ്പട്ടൂർ ഗവ. സ്കൂളിനു സമീപം ഇന്ന് രാവിലെ 10 .15 നായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും അടൂരിന് പോയ യൂണിയനെന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് കോൺക്രീറ്റ് മിക്സുമായി വന്ന ട്രക്ക് സ്കൂളിനു മുമ്പിലെ വളവിൽ അമിത വേഗത്തിൽ തിരിഞ്ഞതാണ് അപകടകാരണം.
സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്ക്
