ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ യാത്ര നിർത്തിവെച്ചിരുന്നു. അതേസമയം സുരക്ഷ വീഴ്ചയുണ്ടായെന്ന കോൺഗ്രസിൻറെ ആരോപണം ജമ്മുകാശ്മീർ പൊലീസ് തള്ളി.
നിരവധി പ്രവർത്തകരെ അണിനിരത്തി ആരംഭിച്ച യാത്ര നിർത്തുന്നതിനു മുമ്പ് അറിയിച്ചിരുന്നില്ലെന്നാണ് ജമ്മുകാശ്മീർ പൊലീസ് സംഭവത്തിൽ പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ലെന്നും പന്താര ചൗക്കിൽ വെച്ച് യാത്ര ആവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.