Timely news thodupuzha

logo

അസിം പ്രേംജി സർവ്വകലാശാല ഈ വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ഉന്നത വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സംഭാവന നൽകാൻ താല്പര്യമുള്ള കഴിവും പ്രതിബദ്ധതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് സർവ്വകലാശാല കോഴ്സുകളിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ മുതൽ അസിം പ്രേംജി സർവകലാശാല ഭോപ്പാലിൽ എല്ലാവിധ അംഗീകാരങ്ങൾക്കും വിധേയമായി പ്രവർത്തനം ആരംഭിക്കും. വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷികൾ അയക്കാവുന്നതാണ്.

പ്രവേശനം ലഭിക്കുന്നത് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയുെ അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കാം: www.azimpremjiuniversity.edu.in. ഇമെയിൽ:outreach@apu.edu.in. വിലാസം: അസിം പ്രേംജി യൂണിവേഴ്സിറ്റി, ബുരുഗുണ്ടെ വില്ലേജ്, സർജാപൂർ ഹോബ്ലി, ആനേക്കൽ താലൂക്ക്, ബാംഗളൂർ, കർണാടക. പിൻകോഡ്: 562125. മൊബൈൽ: 8971889988.

Leave a Comment

Your email address will not be published. Required fields are marked *