ഫാ. ജേക്കബ് ഇടപ്പഴത്തില്‍ (യാക്കോബ് കത്തനാര്‍)
ഇടപ്പഴത്തില്‍ ഐപ്പ് ഉതുപ്പിന്റെ മൂന്നാമത്തെപുത്രനായി 1856-ല്‍ ജനിച്ചജേക്കബ് ഒരു വൈദീകന്‍ ആകണമെന്ന് ചെറിയ പ്രയത്തിലെ ആഗ്രഹിച്ചിരുന്നു.തന്റെ ആഗ്രഹം അന്നത്തെ വാഴക്കുളം ആശ്രമ അധികാരിയായ കാനാട്ടു ചാക്കോച്ചന്റെ പക്കല്‍ അറിയിച്ചു. അദ്ദേഹം ജേക്കബിന്റെ സല്‍സ്വഭാവം, ആത്മാര്‍ത്ഥത, ബുദ്ധിസാമര്‍ദ്ധ്യം മുതലായ ഗുണങ്ങളെ പരീക്ഷിച്ചു. തുടര്‍ന്ന് 18-ാം വയസ്സില്‍ വാഴക്കുളം വൈദീക സെമിനാരിയില്‍ സ്വീകരിച്ചു. ആറ് വര്‍ഷം കാനാട്ട് അച്ചന് കീഴില്‍ പരിശീലനം സിദ്ധിച്ച് 24-ാം വയസ്സില്‍ ഇദ്ദേഹത്തിന് വൈദീക പട്ടം ലഭിച്ചു. തുടര്‍ന്ന് കാനാട്ട് അച്ചന്‍ തന്റെ സ്വന്തം ഇടവകയായ …