Timely news thodupuzha

logo

Month: December 2022

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ; മുന്നറിയിപ്പ് നൽകി തമിഴ്നാട്

തൊടുപുഴ ; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ആദ്യമുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് . നവംബര്‍ 9നും തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.  142 അടിയെത്തിയാല്‍ ഡാം തുറക്കേണ്ടിവരും. സെപ്റ്റംബറില്‍ കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിരുന്നു. മൂന്നു ഷട്ടറുകള്‍ 30 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്

കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി ; വിഴിഞ്ഞം സമരം ഒത്തുതീർപ്പിലേക്കെന്ന് സൂചന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍.മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. നേരത്തെ, ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവയുമായുമായും ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം അവസാനിപ്പിക്കാനായി ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ശനിയാഴ്ച അഞ്ചുണിയോടെയാണ് മുഖ്യമന്ത്രിയും ക്ലിമ്മിസ് ബാവയും തമ്മില്‍ ചര്‍ച്ച …

കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി ; വിഴിഞ്ഞം സമരം ഒത്തുതീർപ്പിലേക്കെന്ന് സൂചന Read More »

പന്നിമറ്റം തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി

പന്നിമറ്റം : തെക്കേൽ ജോർജിന്റെ ഭാര്യ കൊച്ചുത്രേസ്യ (70 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 04 .12 .2022 ഞായർ ഉച്ചകഴിഞ്ഞു 2 .30 നു ഭവനത്തിൽ ആരംഭിച്ച് പന്നിമറ്റം സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗമാണ് .മക്കൾ :പരേതയായ ജെനറ്റ് ,ഷൈനി ,ഷേർളി ,ജെമ്മ ,ജിതിൻ ,റോണിയ.മരുമക്കൾ :കുഞ്ഞമ്മച്ചൻ ,തേക്കുംതോട്ടം(പൊൻകുന്നം ),ബാബു ,ശമ്പളക്കാട്ട് (ഇലഞ്ഞി ),മാത്യൂസ് ,പൈകട (ഭരണങ്ങാനം )സാബു,പറയരുപറമ്പിൽ(മുണ്ടക്കയം )സകല ,വലിയപുരയ്ക്കാട്ട്(പൂഞ്ഞാർ ),ജോസ് ,തുണ്ടത്തിൽ (മൂലമറ്റം )

Enjoy Totally free Ports slots machines gratis siberian storm Video game Enjoyment Online

Blogs Options that come with 100 free Slots Should i Play Totally free Ports On my Mobile device? Play Totally free Slots To the Mobile Can i Play for 100 free And you may Win Real cash? The newest Slots Through the its operation, all of the matching earnings regarding the demo games try multiplied …

Enjoy Totally free Ports slots machines gratis siberian storm Video game Enjoyment Online Read More »

കായൽ കയ്യേറി വീട് നിർമ്മാണം; പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാണമെന്ന് കോടതി

കൊച്ചി: കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.  മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് നിർമിച്ചത്.ഇത് കായൽ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാർ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്‍റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ്ങ് പ്രോജക്ട്‌സ് എന്നിവ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്രസേന വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് തുറമുഖ നിര്‍മ്മാണത്തിന്‍റെ സുരക്ഷ ഏറ്റെടുക്കുന്നതില്‍ കോടതി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി. ഇക്കാര്യത്തില്‍ …

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല; സർക്കാർ Read More »

വൈദികന്‍റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്‌മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.  ‘മനുഷ്യ ന്‍റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യ ന്‍റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിം പേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള …

വൈദികന്‍റെത് നാക്കുപിഴയല്ല, വർഗീയതയുടെ വികൃതമനസ്’: എം.വി.ഗോവിന്ദൻ Read More »

മുസ്ലിം പേരായത് കൊണ്ട് രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണ് ; ആര് ഏത് വേഷത്തിൽ വന്നാലും വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങിനെ ചെയ്താല്‍ കേരളത്തിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്‍റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണ്. അത് അനുവദിക്കില്ല പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നാടിന്‍റെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്നും പിണറായി പറഞ്ഞു. പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഇത് സര്‍ക്കാരിന് …

മുസ്ലിം പേരായത് കൊണ്ട് രാജ്യദ്രോഹി എന്ന് വിളിക്കുന്നത് എന്തിനാണ് ; ആര് ഏത് വേഷത്തിൽ വന്നാലും വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി Read More »

എന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ത​നി​ക്കെ​തി​രേ ന​ട​ത്തി​യ “രാ​വ​ണ​ൻ’  പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മോ​ദി​യെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ മ​ത്സ​ര​മാ​ണെ​ന്നു  ഗു​ജ​റാ​ത്തി​ലെ ക​ലോ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​മ​ഭ​ക്ത​രു​ടെ നാ​ട്ടി​ൽ വ​ന്ന് ആ​രെ​യും രാ​വ​ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ലെ​ന്നും  മോ​ദി. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞ​ത് മോ​ദി നാ​യ​യെ പോ​ലെ മ​രി​ക്കു​മെ​ന്നാ​ണ്. മോ​ദി ഹി​റ്റ്‌​ല​റെ​പ്പോ​ലെ മ​രി​ക്കു​മെ​ന്നു മ​റ്റൊ​രാ​ൾ പ​റ​ഞ്ഞു. അ​വ​സ​രം കി​ട്ടി​യാ​ൽ താ​ൻ ത​ന്നെ …

എന്നെ അധിക്ഷേപിക്കാൻ കോൺഗ്രസിൽ മത്സരം: പ്രധാനമന്ത്രി നരേന്ദ്ര മോദി Read More »

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് തീവ്രവാദി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമരം ചെയ്യുന്നവരെല്ലാം തന്‍റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്.അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒന്‍പത് പേരുടെ മുഖചിത്രം നല്‍കിയിട്ടുണ്ട്.  അതില്‍ ഒരാള്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. തന്‍റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.ചിത്രത്തിലുള്ള മറ്റൊരു …

സമരം ചെയ്യുന്നവർ ശത്രുക്കളെന്ന് വിചാരിക്കുന്നത് ഏകാധിപതികളെന്ന് വി ഡി സതീശൻ Read More »

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട് :  ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍ക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആരിഫ് മുഹമ്മദ് ഖാന്‍ മന്‍മോഹന്‍ സിംഗ് അയച്ച ഗവര്‍ണറല്ല. പ്രദാനമന്ത്രി നരേന്ദ്ര മോദി അയച്ച ഗവര്‍ണറാണ്. 9 വി സിമാര്‍ക്കും ഇറങ്ങി പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും.  ബംഗാളിലും, തെലുങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടത് സര്‍ക്കാരിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. …

നിങ്ങളുടെ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ നരേന്ദ്ര മോദിക്ക് അഞ്ച് മിനുട്ട് പോലും വേണ്ട ; പിണറായിക്ക് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ Read More »