Timely news thodupuzha

logo

അൽ അസർ കോളേജിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു

തൊടുപുഴ: അൽ അസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും ബേർഡ്സ് ക്ലബ്ബ് ഇൻറർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ അൽ അസർ ഡെന്റൽ കോളേജ്, ലോ കോളേജ്, എൻജിനീയറിങ് കോളേജ്, ഫാർമസി കോളേജ് എന്നിവിടങ്ങളിൽ ബേർഡ്സ് ക്ലബ് രൂപീകരിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും ബേർഡ്സ് ക്ലബ് ഇൻറർനാഷണൽ സ്ഥാപകനുമായ ജയരാജായിരുന്നു ഉദ്ഘാടനം ചെയ്തത്.

അൽ അസർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം.മൂസ അക്കാദമിക് ഡീൻ ഡോ.സോമശേഖരൻ ബി.പിള്ള, പ്രിൻസിപ്പൽമാരായ ഡോ.ഹാർവി തോമസ്, ഡോ.ലൗലി പൗലോസ്, മെൽവിൻ തോമസ് എന്നിവരും ഡോക്ടർ ലക്ഷ്മിപ്രിയ ഡെന്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ അമൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *