Timely news thodupuzha

logo

അൽ-അസർ കോളേജിൽ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി

തൊടുപുഴ: അൽ-അസർ കോളേജിൽ ബി.എസ്.സി ഒന്നാം വർഷ നഴ്സിങ്ങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണിയും സത്യപ്രതിജ്ഞാ ചടങ്ങും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് അൽ-അസർ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ്ങ് ഡയറക്ടർ കെ.എം.മിജാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ.ബീന.എൻ സ്വാ​ഗതം ആശംസിച്ച ശേഷം അൽ-അസർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി നഴ്സിങ്ങ് സൂപ്രണ്ട് സലീനാമോൾ ഹലീൽ കുട്ടികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

അൽ-അസർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ‌ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ഷിയാസ് കെ.പി, അൽ-അസർ ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ.താജ്ജുദ്ദീൻ, ഡെപ്യൂട്ടി നഴ്സിങ്ങ് ഓഫീസർ സീനാ മോഹൻ തുടങ്ങിയവർ പരിപാടിയുടെ ഭാ​ഗമായി.

Leave a Comment

Your email address will not be published. Required fields are marked *