Timely news thodupuzha

logo

‘ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം, അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ല, അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കും’; എം.വി ഗോവിന്ദൻ

കോട്ടയം: അവസരം കിട്ടിയാൽ കെ-റെയിൽ കേരളത്തിൽ നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. ജനങ്ങളുടെ ഹൃദയത്തിലുള്ള പാർട്ടിയാണ് സിപിഎം. അതിനെ തകർക്കാൻ ഒരു കുപ്രചരണങ്ങൾക്കും കഴിയില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാസ്റ്റർ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’യുടെ ഭാഗമായി കോട്ടയത്ത് നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസരം കിട്ടിയാൽ കെ – റെയിൽ കേരളത്തിൽ നടപ്പാക്കും. അതിന് സാധ്യതയുണ്ട്. ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കാൻ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 50 വർഷം മുമ്പിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയെ ഉൾപ്പെടുത്തി സമസ്ത മേഖലയിലും കേരളത്തെ ഒന്നാമതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *