കോട്ടയം: സംസ്ഥാന സർക്കാരിൻറെ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന കോട്ടയം ജില്ലയിലെ 8 റോഡുകളുടെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോട്ടയം, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിക്കുകയാണ്.
121 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെഎസ്ടിപി നടപ്പിലാക്കുന്ന പ്രവൃത്തിയിൽ 90% പൂർത്തിയായിട്ടുണ്ട്. മന്ത്രി വി.എൻ വാസവൻ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ റോഡിൻറെ പ്രവൃത്തിയുമായി ബന്ധപെട്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി മന്ത്രി പറഞ്ഞു.