തിരുവനന്തപുരം: സമാധാനപരമായി മുദ്രവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രതിപഷത്തിന്‍റെ ഉദ്ദേശമെന്ന് എംഎൽഎ കെ കെ രമ. സ്പീക്കറുിടെ ഓഫീസിനു മുന്നിലിരുന്ന് പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വാച്ച് ആന്‍റ് വാർഡ് അപമര്യാദയായി പെരുമാറിമാറുകയും തട്ടിക്കയറുകയും ചെയ്തു. ഇതേത്തുടർന്നാണ് സംഘർത്തിൽ കലാശിക്കുകയായിരുന്നു എന്ന് കെ കെ രമ പറഞ്ഞു. മാത്രമല്ല വാച്ച് ആന്‍റ് വാർഡ് തന്നെ വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് കെ കെ രമ ആരോപിച്ചു. അതേസമയം കെ കെ രമയുടെ അടിയന്തര പ്രമേയ നോട്ടീസ് വരുന്നതിനു മുമ്പാണ് ബഹളങ്ങളുണ്ടാക്കി സഭ പിരിഞ്ഞത്.
പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ ചേരുന്നതെന്ന് രമ ചോദിച്ചു. ആക്രമണത്തിൽ സ്പീക്കർ മറുപടി പറയണമെന്നും കെ കെ രമ കൂട്ടിച്ചേർത്തു. മാത്രമല്ല ടിപിയുടെ കുടുംബത്തെ ഇപ്പോഴും ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.