മണക്കാട്: ഗ്രാമ പഞ്ചായത്തിന്റെ മുതിർന്ന പൗരന്മാർക്ക് കട്ടിൽ നൽകുന്ന പദ്ധതി നടപ്പിലാക്കി. വിതരണ ഉൽഘാടനം പ്രസിഡന്റ് ടിസ്സി ജോബ് നിർവ്വഹിച്ചു.
2022-23 വാർഷിക പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 55 പേർക്കും പട്ടികജാതി വിഭാഗത്തിൽ 11 പേർക്കും ഉൾപ്പെടെ 66 ഗുണഭോക്താക്കൾക്ക് കട്ടിലുകൾ വിതരണം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വൈസ് പ്രസിഡന്റ് ഡോ. റോഷ്നി ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്.ജേക്കബ്, മെമ്പർമാരായ ദാമോദരൻ നമ്പൂതിരി, എം.മധു, ഐ.സി.ഡി.എസ്.സൂപ്പർവൈസർ സിനുജോൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു.