തിരുവനന്തപുരം: നിയമസഭയിൽ പ്രക്ഷോഭം കടുപ്പിച്ച് പ്രതിപക്ഷം. സഭയ്ക്കുള്ളിൽ നടക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധിച്ച് അഞ്ച് പ്രിതിപക്ഷ എം.എൽ.എമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിത കാലസമരം ആരംഭിച്ചു. ഉമാ തോമസ്, അന്‍വർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്റഫ് എന്നിവരാണ് സഭയിൽ ഇന്നു മുതൽ സത്യാഗ്രഹം നടത്തുന്ന്. ഇന്ന് സഭ രാവിലെ ചേർന്നയുടനെയാണ് വി.ഡി.സതീശന്‍ സത്യാഗ്രഹത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.
സർക്കാർ പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്നും ധിക്കാരം നിറഞ്ഞ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. പ്രതിഷേധങ്ങളെ ഒഴിവാക്കിയുള്ള ദൃശ്യങ്ങളാണ് പുറത്ത് വിടുന്നത്. തികച്ചും ഏകപക്ഷീയമായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.