Timely news thodupuzha

ലഡാക്ക് സംഘർഷത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തും

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ‍്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണം പ്രഖ‍്യാപിച്ച് ഉത്തരവിറക്കിയത്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തെ കുറിച്ചും വെടിവയ്പ്പിനെ പറ്റിയും വിവരങ്ങൾ കൈമാറാനുള്ളവർ ഒക്റ്റോബർ നാലു മുതൽ 18 വരെ ലേയിലെ ജില്ലാ കലക്റ്ററുടെ ഓഫിസിൽ എത്തണമെന്ന് നിർദേശമുണ്ട്. അതേസമയം, സംഘർഷത്തിൽ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് സമരക്കാരുടെ ആവശ‍്യം.

Leave a Comment

Your email address will not be published. Required fields are marked *