ബാംഗ്ലൂർ: ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളിലെ’ന്ന ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ കുമാർ അറസ്‌റ്റിൽ. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്‌ചയാണ് നടനെ അറസ്‌റ്റ് ചെയ്‌തത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് അറസ്‌റ്റ്. സവർക്കർ, ബാബറി മസ്‌ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്‌ത്രമാണെന്നാണ് ചേതൻ തന്റെ ട്വീറ്റിൽ കുറിച്ചത്. 2022 ഫെബ്രുവരിയിൽ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കർണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്‌ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്‌തതിന് ചേതൻ നേരത്തെ അറസ്‌റ്റിലായിരുന്നു.