തിരുവനന്തപുരം: തലസ്ഥാനത്ത് ലേഡീസ് ഹോസ്റ്റലിൽ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഓട്ടോറിക്ഷ ഡ്രൈവറായ മുത്തുരാജാണ് പിടിയിലായത്. കോട്ടൺ സ്കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. പെൺകുട്ടികൾ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ലേഡീസ് ഹോസ്റ്റലിൽ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ
