ന്യൂഡൽഹി: സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവ്വഹിക്കലാണ് തന്‍റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതുപോലെ കേരളം സമീപിച്ചാലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അത് ഒരോരുത്തരുടെയും അവകാശമാണെന്നായിരുന്നു ഗവർണറുടെ മറുപടി.
ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ
