തിരുവനന്തപുരം: റോഡപകടങ്ങൾകുറയ്‌ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകി.
സേഫ് കേരള; മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും
