തൊടുപുഴ: ഇടുക്കി ജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽ 6ആം വാർഡ് മുള്ളരിക്കൂടി കാറ്റാടിപ്പാറ പ്രദേശത്തു താമസിക്കുന്ന 30 അംഗങ്ങളുള്ള ജനശ്രീ ജലനിധിയുടെ കുടിവെള്ളം മലിനമായിരിക്കുകയാണ്. 30 വർഷത്തോളമായി മഴക്കാലത്തും വേനകാലത്തും ഈ വെള്ളമാണ് ഇവിടെയുള്ള ജനങ്ങൾ ഉപയോഗിക്കുന്നത്. പഞ്ചായത്തു കുളത്തിനോട് ചേർന്ന് കിടക്കുന്ന ഈ സ്ഥലം ഉടമ 6 മാസക്കാലം മുൻപ് മറ്റൊരാൾക്ക് വിൽക്കുകയും അവർ ആ പറമ്പ് കിളച്ചു ഇളക്കി ഏലകൃഷിക്കായ് ഒരുക്കുകയും ചെയ്‌തു. പ്രദേശത്തെ ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന വഴിയും അവർ ഇളക്കി മറച്ചു സഞ്ചാര യോഗ്യമല്ലാതാക്കി. മണ്ണ് ഇളക്കിയതിൻ്റെ ഫലമായി മഴ പെയ്‌തപ്പോൾ മണ്ണും ചെളിയുംവന്ന് കുളത്തിൽ ചാടുകയും വെള്ളം കലങ്ങുകയും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ആവുകയും ചെയ്തു. ഇതിനെ തുടർന്ന് പിരിവിട്ടു 3 മോട്ടോർ വാടകക്കെടുത്തു കുളം തേകി വറ്റിക്കുകയും ഹെൽത്തിൽ നിന്ന് ആളുകൾ വന്നു പരിശോധിക്കുകയും ചെയ്തു. വീണ്ടും പറമ്പു കീറി വിട്ടു വെള്ളം തിരിച്ചു വിട്ടു. 3 ദിവസം വെള്ളമടിച്ചു കഴിഞ്ഞപ്പോൾ മഴ ശക്തിപ്രാപിച്ചു. വെള്ളവും ഇളക്കിയ മണും കുളത്തിലേക്ക് ശക്തമായ ഒഴുകി ഇറങ്ങി. തുടർന്ന് പഞ്ചായത്ത് മെമ്പർ, സെക്രട്ടറി, പ്രസിഡൻ്റ്, കളക്‌ടർ, ആർ ഡി ഒ എന്നിവർക്ക പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് മന്ത്രി റോഷി അഗസ്‌റ്റിന് പരാതി നൽകാനിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. ഓഗസ്റ്റ് ഒന്നിന് പഞ്ചായ, റോസ്‌ലി ഔസേപ്പ് എന്നിവർ പങ്കെുത്തു.
കുടിവെള്ളം മലിനമായതിനെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു





