തൊടുപുഴ: തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം. തൊടുപുഴയിലാണ് വിചിത്രമായ ശുചീകരണം നടക്കുന്നത്. തൊടുപുഴ ആറ്റിലൂടെ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങൾ ദീർഘനേരം ഒഴുകുന്നത് കണ്ടാണ് ആളുകൾ ഇതേകുറിച്ച് അന്വേഷിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉറുമ്പിൽ തോട്ടിലെ മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കിയതായി കണ്ടെത്തിയത്. ആയിരകണക്കിന് ആളുകൾ കുളിക്കുവാനും കുടിക്കുവാനും വെള്ളം ഉപയോഗിക്കുന്ന തൊടുപുഴയാർ അധികൃതർ തന്നെ മലിനമാക്കുന്ന സാഹചര്യമാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെ ശിക്ഷാനടപടികൾ സ്വീകരിക്കുന്ന അധികൃതർ തന്നെയാണ് ഇപ്പോൾ പുഴ മലിനമാക്കിയിരിക്കുന്നത്.
തോട്ടിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കി ശുചീകരണം





