തൊടുപുഴ: പ്രൊഫ.കൊച്ചുത്രേസ്യ തോമസ് രചിച്ച സന്തുഷ്ട സായാഹ്നമെന്ന പുസ്തകത്തിന്റെ പ്രകാശനം തൊടുപുഴ ടൗൺ ഫൊറോനാ പള്ളി വികാരി റെവ.ഡോ.സ്റ്റാൻലി കുന്നേൽ നിർവഹിച്ചു.
വിമൻസ് ഫോറം പ്രസിഡന്റ് തെരേസ ബാബു പുസ്തകം ഏറ്റു വാങ്ങി. ഉപാസന വനിതാ വേദിയുടെയും തൊടുപുഴ വിമൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഉപാസന ഡയറക്ടർ ഫാ.കുര്യൻ പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു. ജോസഫൻ കെ.പി സ്വാഗതം ആശംസിച്ചു.
ജെസ്സി സേവ്യർ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.കൊച്ചു ത്രേസ്യ തോമസ് നന്ദി പറഞ്ഞു. ചടങ്ങിൽ പ്രൊഫ.ഷീല സ്റ്റീഫൻ, മുണ്ടമറ്റം രാധാകൃഷ്ണൻ, ഡോ.റോസക്കുട്ടി എബ്രഹാം, അഡ്വ.കൃഷ്ണകുമാർ, മേരിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.