തൊടുപുഴ: കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ പൈനാവ് കാര്യായത്തിന്റെ കീഴിൽ വരുന്ന ജല ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വോളന്റിയർമാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലത്തേക്ക് 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് വോളന്റിയർമാരെ ( IMIS കോ ഓർഡിനേറ്റർമാരെ) നിയമിക്കുന്നത്.
സിവിൽ, മെക്കാനിക്കൽ എഞ്ചനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടർ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവർത്തി പരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഈ മാസം 8 ന് രാവിലെ 10 ന് കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ പൈനാവ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ആവശ്യമായ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
നിയമനം ജല ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്. പൂർണ്ണമായും ഫീൽഡ് തലത്തിലുള്ള ജോലികളായതിനാൽ മുൻപരിചയമുള്ളവർക്കും സ്വന്തമായി ഇരുചക്ര വാഹനമുള്ളവർക്കും മുൻഗണന നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547638430 നമ്പരിൽ ബന്ധപ്പെടാം.