ന്യൂഡൽഹി: മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും നേരെ ആക്രമമുണ്ടായി. കലാപം തടയുന്നതില്‍ ബിജെപി സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ക്രമസമാധാനം ഉറപ്പിക്കണം. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.