പശ്ചിമ ബംഗാൾ: മാർഡ ജില്ലയിൽ 4 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 81 കാരന്‍ അറസ്റ്റിൽ. ബങ്കിം ചന്ദ്ര റോയ് എന്നയാളാണ് കുഞ്ഞിന് മിഠായി നൽകി ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നിറുത്താതെ കരയുന്നത് ചോദിച്ചപ്പോഴാണ് തന്‍റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെക്കുറിച്ച് വീട്ടുക്കാരോട് പറയുന്നത്. തുടർന്ന് സംശയം തോന്നിയ ഇവർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി പരശോധിച്ചപ്പോഴാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടുവെന്നും നില ഗുരുതരമാണെന്നും ഡോക്‌ടർമാർ കണ്ടെത്തുന്നത്.
പിന്നീട് പെൺകുട്ടിയുടെ കുടുംബം ഗജോൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അന്വേഷണത്തിൽ ഇയാളെ വീടിനു സമീപത്ത് നിന്നും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.