കുടയത്തൂർ: ഇവിടെ ചരിത്രമുണ്ട് ഐതീഹ്യങ്ങൾ ഉണ്ട് പ്രകൃതി യുടെ കരവിരുതിൽ തീർത്ത മനോഹര കാഴ്ചകൾ ഉണ്ട്. ഐതീഹ്യങ്ങളുടെ കലവറ. പഞ്ചപാണ്ടവർ ഒളിവിൽ കഴിഞ്ഞിരുന്നയിടം ഇതാണ് വിശ്വാസം. അന്ന് ഇവിടം വലിയ കാടായിരുന്നു. ആനക്കയത്തിന് എതിർവശത്തുള്ള മുതിയാമലയിലാണ് പഞ്ചപാണ്ടവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവരുടെ സഞ്ചാ രത്തിനായി മുതിയാമാലയിൽ നിന്ന് അനക്കയത്തേയ്ക്ക് വലിയ തുരങ്കം ഉണ്ടായിരുന്നെന്നു. ഇതു വഴി പാണ്ടവർ രഹസ്യ സഞ്ചാരം നടത്തിയിരുന്നതെന്നാണ് ഐതീഹ്യം. കാ പ്പഴക്കത്തിൽ തുരങ്കം മണ്ണ് കയറി മൂടിപ്പോയി.
ആനക്കയത്തിന്റ പേര് – തൊണ്ണൂറ് വർഷങ്ങൾക് മുമ്പ് വലിയ മഴക്കാലത്ത് തടി പിടുത്തം കഴിഞ്ഞു വന്ന ആനയും പാപ്പാനും കയം കടക്കവേ കയത്തിലെ ചുഴിൽ പെട്ട് മുങ്ങി മരിച്ചെന്നും ഇതോടെ കയം ആനക്കയമായി മാറി എന്നുമാണ് പറയുന്നത്.
പഴയപാലവും പുതിയതപാലവും – അനക്കയത്തിന്റ വികസനത്തിനും ചരിത്ര ത്തിനും ഒപ്പം ചേർത്ത് പറയേണ്ടത് രണ്ടു പാലങ്ങൾ ഉണ്ട്. മൂലമറ്റത്തു നിന്നും മുട്ടം വഴി തൊടുപുഴ യ് ക്കുള്ള റോഡ് ഉണ്ടാകുന്നതിന് മുമ്പ് ഇടുക്കി,മൂലമുറ്റം ഭാഗത്തു നിന്നും ഉള്ളവർ തൊടുപുഴ യുമായി ബന്ധപ്പെട്ടിരുന്നത് ആനക്കയം വഴിയാണ്. നല്ല നിലവാരത്തിൽ പണിതപഴയ പാലം യാതൊരു കേടും കൂടാതെ ഇപ്പോഴും നിൽക്കുന്നു. മലങ്കര യിൽ ഡാം വന്നതോടെ വെള്ളം കയറുമെന്ന ഭീഷിണിയിൽ പുതിയ പാലം പണിതു. ഇതോടെ പഴയപാലം സംരക്ഷിക്കാതായി. എന്നാൽ പഴയ പാലം സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനാണ്. നിരവധി സിനിമകൾ ഇവിടെ ഷൂട്ട് ഷോട്ടു കൾ ചെയ്തു. ദിവസവും കയം കാണാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. അത്യാവശ്യം തിരക്കും ഉണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ കൊടുക്കുന്നതിൽ അലക്കോട് കുടയത്തൂർ പഞ്ചായത്തുകൾ തയാറായിട്ടില്ല.