Timely news thodupuzha

logo

മോസ്റ്റ്‌ റവ.ഡോ.കെ.ജെ.സാമുവേൽ തിരുമേനിയുടെ സംസ്ക്കാര ശുശ്രുഷ നാളെ

മേലുകാവ്: കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട അഭിവന്ദ്യ കെ. ജെ. സാമുവേൽ തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 2നു കോട്ടയം കാരിത്താസിൽ നിന്നും വിലാപയാത്രയായി പുറപ്പെട്ട് 3നു കെയ്ലിലാന്റിലെ വസതിയിൽ എത്തിക്കും. കഴിയുന്നത്രയും തുടർന്ന് പൊതുദർശനത്തിനുള്ള അവസരവും പ്രത്യാശാഗാനാലാപനം, പ്രാർത്ഥന, ആശ്വാസവചനസന്ദേശം, ആദാരാഞ്ജലി അർപ്പണം എന്നിവയ്ക്കുള്ള അവസരം ഉണ്ടായിരിക്കും.

നാളെ രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷക്കുശേഷം 8.30 മുതൽ 10.30 വരെ എച്ച്.ആർ.ഡി.റ്റി.സിയിൽ പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം 10.30നു കത്തീഡ്രൽ പള്ളിയിലേക്ക് വിലാപയാത്ര. പിന്നീട് പൊതു ദർശനം. മൂന്ന് മണിക്ക് ശവസംസ്ക്കാര ശുശ്രുഷ ആരംഭിക്കും. അഭിവന്ദ്യ തിരുമേനിക്ക് ഉചിതമായ യാത്രയയപ്പു നൽകുന്നതിന് എല്ലാവരുടെയും പങ്കാളിത്തവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

മുൻ സി എസ് ഐ മോഡറേറ്റർ ബിഷപ്പ്. മോസ്റ്റ് . റവ.ഡോ.കെ.ജെ .ശാമുവേൽ തിരുമേനിയുടെ സഹധർമ്മിണി ഏലിയാമ്മ സാമുവൽ കൊച്ചമ്മ കഴിഞ്ഞ മാർച്ച് 5 ന് നിത്യതയിൽ പ്രവേശിക്കപ്പെട്ടിരുന്നു. മക്കൾ: സാം കെ.ജോസഫ് ( അസി.എക്സി.എഞ്ചിനീയർ, കെ.എസ് ഇ ബി മൂലമറ്റം, ഐസക്ക് സാമുവേൽ, ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്, തിരുവനന്തപുരം,ഡോ.റേയ്ച്ചൽ കെ.സാമുവേൽ, ഗവ.ആശുപത്രി വൈക്കം, പരേതയായ കൊച്ചുമോൾ. മരുമക്കൾ: ആനി സാം, ഡോ. ക്രിസ്റ്റി സാം മാമ്മൻ, മെഡി.കോളേജ് കോട്ടയം.

Leave a Comment

Your email address will not be published. Required fields are marked *