തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടന്നു വരുന്ന അവധിക്കാല നീന്തൽ പരിശീലനത്തിന്റെ പുതിയ ബാച്ച് മെയ് 11ന് ആരംഭിക്കും. പരിശീലന പരിപാടിയുടെ ഉത്ഘാടനം 11ന് രാവിലെ 9 മണിക്ക് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കും. രാവിലെ മുതൽ വൈകുന്നേരം വരെ വിവധ ബാച്ചുകളായിട്ടാണ് പരിശീലനം നൽകുന്നത്. സ്ത്രീകൾക്കും, കുട്ടികൾക്കുമായി പ്രത്യേകമായി തയ്യാർ ചെയ്ത നീന്തൽകുളത്തിൽ പരിശീലനം ലഭ്യമാണെന്നും ബേബി വർഗ്ഗീസ് അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: 94472 23674.