തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം 12 വയസിൽ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം ഇന്ന്. സംസ്ഥാനം ഒട്ടാകെ റോഡ് ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിലാണ് ഇന്ന് യോഗം ചേരുക.
കഴിഞ്ഞ മാസം 20 നാണ് പുതിയ റോഡ് സുരക്ഷപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നിയമം വന്നതിനു പിന്നാലെ ഇരുചക്രവാഹനങ്ങളിൽ 2 പേർമാത്രമെന്ന നിയമത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ രാജ്യമൊട്ടാകെ ഒരു റോഡ് നിയമം പ്രാബല്യത്തിലിരിക്കെ ഒരു സംസ്ഥാനത്ത് മാത്രം നിയമത്തിൽ മാറ്റം വരുത്താനാവുമോ എന്ന കാര്യം വിശദമായി പരിശോധിച്ച ശേഷമാവും സർക്കാർ തീരുമാനം ഉണ്ടാവുക. മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടി, അച്ഛനോ അമ്മക്കോ ഒപ്പം 2 കുട്ടികൾ എന്ന നിർദ്ദേശമാവും സംസ്ഥാനം പരിഗണിക്കുക.