തൊടുപുഴ: വെങ്ങല്ലൂർ പ്ലാവിൻ ചുവട് ഭാഗത്ത് കോതായിൽ ബിൽഡിംഗിൽ “അറയ്ക്കൽ സ്റ്റോഴ്സെന്ന” പേരിൽ ഒരു സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഗുണനിലവാരമുള്ള പലചരക്ക് സാധനങ്ങൾ സ്റ്റേഷനറി, ബേക്കറി ഐറ്റംസ്, കൂൾ ഡ്രിംഗ്സ് എന്നിവ ഈ സ്ഥാപനത്തിൽ നിന്നും മിതമായ നിരക്കിൽ ലഭിക്കും. വെങ്ങല്ലുരിൽ പ്രവർത്തനം ആരംഭിച്ച അറയ്ക്കൽ സ്റ്റോഴ്സിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭ നാലാം വാർഡ് കൗൺസിലർ ജിഷ ബിനു നിർവ്വഹിച്ചു.
മൂന്നാം വാർഡ് കൗൺസിലർ കെ.ദീപക് ആദ്യ വിൽപ്പന നിർവ്വഹിച്ചു. ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ.എസ്.അജി, ആർ.എസ്.എസ് വിഭാഗ് സേവാപ്രമുഖ് പി.ആർ.ഹരിദാസ്, അനിമോൻ നന്ദനം, ശ്രീനാരായണ ധർമ്മവേദി വർക്കിംഗ് ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, കെട്ടിട ഉടമ ഷാഹുൽ ഹമീദ്.കെ.എസ്, സ്ഥാപന ഉടമ സജി അറയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.