പഴയരിക്കണ്ടം: ക്ഷീര കർഷകർക്ക് കൈത്താങ്ങായ് പഴയരിക്കണ്ടം ആപ് കോസിന്റെ നേത്യത്വത്തിൽ ക്ഷീര കർഷക
സംഗമവും വാർഷിക പൊതുയോഗവും നടത്തി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജെശ്വരി രാജാൻ ഉദ്ഘാടനം ചെയ്തു.
ആപ് കോസ് പ്രസിഡന്റ് കെ.എ. മോഹൻ അധ്യക്ഷതവഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകരെ മൊമന്റോ നൽകി ആദരിച്ചു. സംഘം സെക്രട്ടറി സൗമ്യാ സുദിഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീര സംഘത്തിൽ അഗംങ്ങൾ ആയ എല്ലാ സഹകാരികൾക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.
പരിപാടികൾക്ക് ആശംസ അറിയിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സ്മിത ദീപു, ജിഷാ സുരേന്ദ്രൻ, പി.ബി.ദിനമണി, ക്ഷീര സംഗം ഓഫിസർ അനിഷാ എന്നിവർ സംസാരിച്ചു.