Timely news thodupuzha

തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ

തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ തൊഴിലാളി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ചിരകാല അഭിലാഷമായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1990ൽ നിലവിൽ വന്നതാണ്. ഇരുപത് ലക്ഷത്തി എഴുപത്തയ്യായിരം തൊഴിലാളികൾ ഇതുവരെയായി ഇതിൽ അംഗത്വമെടുത്തിട്ടുണ്ട്.

മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം തൊഴിലാളികൾക്ക് പെൻഷൻ, കുടുംബപെൻഷൻ ഇവ നൽകിവരുന്നു. ഇപ്പോൾ 16 മാസത്തെ പെൻഷൻ കുടിശ്ശികയിലാണ്. 1000 കോടി രൂപയോളം വേണം കുടിശ്ശിക പെൻഷൻ കൊടുത്തു തീർക്കുവാൻ. ഉമ്മൻചാണ്ടിയുടെ യു.ഡി.എഫ് ഗവൺമെന്റിന്റെ ഭരണകാലത്ത് 60 വയസ്സ് പൂർത്തിയായവർക്ക് തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ക്ഷേമപെൻഷനും ബോർഡിൽ നിന്നുള്ള ക്ഷേമനിധി പെൻഷനും കൊടുത്തിരുന്നു. എന്നാൽ ഈ ഗവൺമെന്റ് ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ അനുവദിക്കുന്നുള്ളൂ.

2016ൽ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരം വിട്ടൊഴിയുമ്പോൾ ക്ഷേമനിധി ബോർഡിന്റെ പേരിൽ ട്രഷറികളിലും വിവിധ ബാങ്കുകളി ലുമായി ആയിരത്തി ഒരുന്നൂറ്റി മുപ്പത്തിയെട്ട് കോടി പതിനൊന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി നാന്നൂറ്റി നാല്പത് രൂപ ഉണ്ടായിരുന്നു. അന്ന് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഒന്നും കുടിശ്ശികയും ഉണ്ടായിരുന്നില്ല.

ഇപ്പോൾ 2000 കോടി രൂപയോളം ക്ഷേമനിധി ബോർഡ് കടത്തിലാണ്. ഇത് പരിഹരിക്കുന്നതിനായി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഒരു ഇടപെടലുകളും ഉണ്ടാകുന്നില്ല. അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവും നിയന്ത്രണമില്ലാത്ത വിലക്കയറ്റവും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത് അടിയന്തിരമായി ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ നിർമ്മാണ മേഖലയിൽ ഗുരുതരമായ ഭവിഷത്തുകൾ ഉണ്ടാകും.

തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ക്ഷേമനിധി ബോർഡിനെ കാര്യക്ഷമമാക്കുകയും നിലവിലെ പെൻഷൻ കുടിശ്ശികയും ആനു കൂല്യ കുടിശ്ശികകളും കൊടുത്തുതീർക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ മുഴുവൻ നിർമ്മാണ തൊഴിലാളികളെയും സംഘടിപ്പിച്ച് പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ സർക്കാരിന് മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമാരായ അഡ്വ. സുനിൽ ജോസ്, എ.പി ഉസ്മാൻ, ട്രഷറർ ജോൺ പി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ, ദേവരാജൻ, വട്ടപ്പാറ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *