പാലാ: കരിങ്കുന്നം നെല്ലാപ്പാറ – ആനപ്പാറ വളവിൽ കെ.എസ്.ആർ.ടി.സി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച പുലർച്ചെ 4.20നായിരുന്നു സംഭവം. തിരുവനന്തപുരം – കട്ടപ്പന റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പാലായിൽ നിന്നും തൊടുപുഴയ്ക്ക് വരുന്ന വഴിയായിരുന്നു അപകടമുണ്ടായത്.
നെല്ലാപ്പാറ ചെമ്പനാപ്പറമ്പിൽ മണി ഗോപിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് ഡോർ ഭാഗികമായി പൊളിഞ്ഞു. ബസ്സു പാഞ്ഞു കയറിയ വീടിന്റെ ഭാഗവും തകർന്ന നിലയിലാണ്. ഡ്രൈവർ കൃത്യസമയത്ത് ബ്രേക്കിട്ടതിനാൽ ആളപായമൊന്നും സംഭവിച്ചില്ല.