Timely news thodupuzha

logo

പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം; കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വിദ്യാഭ്യാസ രം​ഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാ‍തൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം.

വിദ്യാഭ്യാസ രം​ഗത്ത് കേരളം പുതുമാതൃക തീർക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാലയങ്ങളിൽ 3800 കോടിയുടെ നിക്ഷേപം നടത്തിയതായും അറിയിച്ചു. കിഫ്ബി ഫണ്ട് മുഖേനയാണ് നിലവിൽ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതുവരെ കിഫ്ബി ഫണ്ട് ഉപയേ​ഗിച്ച് 5 കോടി രൂപ നിരക്കിൽ 126 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

ഇതിനു പുറമെയാണ് 97 പുതിയ കെട്ടിടങ്ങൾ കൂടി പൂർത്തീകരിക്കുന്നത്.കിഫ്ബിയെ വിമർശിച്ചവർ കേരളത്തിന്റെ ഈ പുരോ​ഗതി കൂടി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് ചിലർ പറഞ്ഞു. മലർപ്പൊടിക്കാരന്റെ സ്വപ്‌നവും കേരളത്തിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കുട്ടികൾ ലഹരിക്ക് അടിപ്പെടുന്നതിനെ സംബന്ധിച്ച് ജാ​ഗ്രത പുലർത്തണമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

Leave a Comment

Your email address will not be published. Required fields are marked *