കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാലിൽ വച്ചാലിൽ ഒരു വീട്ടിലെ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ, സുരഭി, സുജിത്ത് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 16നാണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. ഷാജിക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.