തൊടുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ രജത ജുബിലീ വാർഷികാത്തൊടാനുബന്ധിച്ചു അരങ്ങ് ഒരുമയുടെ പലമ 2023 ജില്ലാ കലോത്സവം മുട്ടം ഗവ. ഹൈ സ്കൂളിൽ വെച്ച് നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ കോ ഓർഡിനേറ്ററായ അഭിലാഷ് കെ ദിവകാരൻ അധ്യക്ഷത വഹിച്ചു. വിവിധ കല മത്സരങ്ങൾ 3 വേദികളിലായി അരങ്ങേറി. 25 ഇനങ്ങളിലായി 204 മത്സരാർഥികൾ പങ്കെടുത്തു.
താലൂക്ക് തല മത്സരങ്ങളിൽ വിജയിച്ചു വന്ന കുടുംബശ്രീ അംഗങ്ങൾക്കും ആക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും വേണ്ടിയാണ് അരങ്ങ് ഒരുമയുടെ പലമ 2023 നടത്തിയത്. ചടങ്ങിൽ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അരുൺ ചെറിയാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്‌സി ദേവന, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ബിജു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്ലോറി പൗല്ലോസ്, മുട്ടം പഞ്ചായത്ത് മെമ്പർമാരായ ബിജോയ് ജോൺ, റെജി ഗോപി, കുടുംബശ്രീ മുട്ടം ചെയർപേഴ്സൺ ഏലിയമ്മ ജോൺസൻ, മറ്റ് ചെയർപേഴ്സന്മാർ, ജില മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.